സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകണം

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിൽ(ഹൈസ്‌കൂൾ വിഭാഗം) 2021 വർഷത്തെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് 2017 ജനുവരി ഒന്ന് മുതൽ 2019 ഡിസംബർ 31 വരെയുള്ള മൂന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഒക്‌ടോബർ 16ന് മുൻപ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭിക്കും.

Share this post

scroll to top