പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

അൺലോക്ക് നാലിലും സ്കൂളുകൾ തുറക്കില്ല

Sep 21, 2020 at 11:15 am

Follow us on

\"\"

തിരുവനന്തപുരം: അൺലോക്ക് നാലാം ഘട്ടത്തിലും സംസ്ഥാനത്ത് സ്കൂളുകൾ തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമാകില്ലെന്നാണ് സർക്കാർ നിലപാട്.
ഇക്കാര്യം കേന്ദ്രത്തെയും അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽ സ്‌കൂൾ തുറക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറഞ്ഞിരുന്നു.
അതേ സമയം ചില സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 21-ന് തുറക്കുമെങ്കിലും റഗുലർ ക്ലാസുകൾ ആരംഭിക്കില്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 9 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് സ്കൂളുകൾ ഭാഗികമായി തുറക്കാമെന്ന മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
പകുതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ പ്രവേശനം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും സർക്കാർ പറഞ്ഞിരുന്നു.

\"\"

Follow us on

Related News