
തിരുവനന്തപുരം: അൺലോക്ക് നാലാം ഘട്ടത്തിലും സംസ്ഥാനത്ത് സ്കൂളുകൾ തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമാകില്ലെന്നാണ് സർക്കാർ നിലപാട്.
ഇക്കാര്യം കേന്ദ്രത്തെയും അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽ സ്‌കൂൾ തുറക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറഞ്ഞിരുന്നു.
അതേ സമയം ചില സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഈ മാസം 21-ന് തുറക്കുമെങ്കിലും റഗുലർ ക്ലാസുകൾ ആരംഭിക്കില്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 9 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് സ്കൂളുകൾ ഭാഗികമായി തുറക്കാമെന്ന മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
പകുതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ പ്രവേശനം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും സർക്കാർ പറഞ്ഞിരുന്നു.
