
തിരുവനന്തപുരം: ലോക്ഡൗൺ കാലഘട്ടത്തിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിന് അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച \’അക്ഷര വൃക്ഷം\’ പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2020ലെ ദേശീയ അവാർഡ്. ഒരു അക്കാദമിക സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഏറ്റവും കൂടുതൽ സൃഷ്ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് പ്രസ്തുത ദേശീയ അവാര്‍ഡ് ലഭിച്ചത്. അക്ഷര വൃക്ഷം പദ്ധതിയിൽ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായി 56249 സൃഷ്ടികൾ സ്കൂൾവിക്കി മുഖേന ലഭിച്ചിരുന്നു. എൻ.സി.ആർ.ടി യുടെ നേതൃത്വത്തിലാണ് ലഭിച്ച രചനകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവിധ വോള്യങ്ങളായി പ്രസിദ്ധീകരിച്ചത്.
കൈറ്റ്, വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരായിരുന്നു സാങ്കേതിക സഹായങ്ങൾ നൽകിയത്.
