ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 ന് തുടങ്ങും.
അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് http://jnuexams.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷകള്‍ നടത്തുക. വിദ്യാർത്ഥികൾ പരീക്ഷാ ദിവസം അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ്, അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനുള്ള ഫോട്ടോ എന്നിവ കരുതണം. റഫ് ഷീറ്റുകള്‍ പരീക്ഷാഹാളില്‍നിന്ന് ലഭ്യമാകും. ഇതും അഡ്മിറ്റ് കാര്‍ഡും ഇന്‍വിജിലേറ്റര്‍ക്ക് കൈമാറിയെ ശേഷംമാത്രമേ ഹാളില്‍നിന്ന് പുറത്തു കടക്കാവൂ.
നേരത്തെ മേയ് 11 മുതല്‍ 14 വരെ പരീക്ഷകൾ നടക്കുമെന്നാണ് എൻ.ടി.എ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ 8 വരെയാണ് പരീക്ഷ നടക്കുക.
പരീക്ഷാ ടൈംടേബിളും വിശദമായ മാര്‍ഗനിര്‍ദേശളും www.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share this post

scroll to top