പ്രധാന വാർത്തകൾ
NEET-UG സൗജന്യ പരീക്ഷാ പരിശീലനംഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻസ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍പ്രഫ എം.എം.ഗനി അവാർഡ്: അധ്യാപകർക്ക് അപേക്ഷിക്കാംകാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റിവിവരാവകാശ നിയമം ഓൺലൈൻ കോഴ്സ്, വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സ്ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ: അപേക്ഷ മാർച്ച് 4വരെപൊളിറ്റിക്കൽ സയൻസ് അധ്യപക, ഹിന്ദി ജൂനിയർ അധ്യാപിക: തൊഴിൽ വാർത്തകൾജെഡിസി കോഴ്സ് പ്രവേശനം: അപേക്ഷ 30വരെകുട്ടികളുടെ പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

സാങ്കേതിക സർവകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 46.53

Sep 19, 2020 at 1:53 pm

Follow us on

\"\"

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2016 ഓഗസ്റ്റ് ഒന്നാംതീയതി ക്ലാസുകൾ ആരംഭിച്ച ബി.ടെക് രണ്ടാം ബാച്ചിന്റെ അവസാനസെമെസ്റ്റർ പരീക്ഷകൾ 2020 ഓഗസ്റ്റ് 20-നാണ് പൂർത്തീകരിച്ചത്. 23 വിവിധ എൻജിനീയറിംഗ് ബ്രാഞ്ചുകളിലായി 38002 വിദ്യാർത്ഥികളാണ് 2016-ൽ ഒന്നാം സെമെസ്റ്ററിൽ ഈ ബാച്ചിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ 145 എൻജിനീയറിംഗ് കോളേജുകളിലായി 32645 വിദ്യാർഥികളാണ് അവസാനവർഷ പരീക്ഷയെഴുതുവാൻ അർഹരായത്. എട്ട് സെമെസ്റ്ററുകൾക്കിടെ 5357 വിദ്യാർത്ഥികൾ താഴ്ന്ന സെമെസ്റ്ററുകളിലേക്ക് മാറ്റപ്പെടുകയോ മറ്റ് കോഴ്സുകളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. പരീക്ഷയെഴുതിയ 34416 വിദ്യാർഥികളിൽ 16017 പേർ വിജയിച്ചു.കൂടുതൽ വിവരങ്ങൾക്ക് https://www.ktu.edu.in സന്ദർശിക്കുക.

\"\"

Follow us on

Related News