

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cuonline.ac.in/ug വെബ്‌സൈറ്റിൽ ഫലം അറിയാം. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം നേരത്തെ സമര്‍പ്പിച്ച കോളേജ്, കോഴ്‌സ് ഒപ്ഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ സെപ്തംബര്‍ 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളേജ് കോഴ്‌സ് ഓപ്ഷന്‍ ഡ്രാഗ് ആന്റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് ക്രമീകരിക്കാം. പുതിയ കോളേജോ, കോഴ്‌സുകളോ ഈ അവസരത്തില്‍ കൂട്ടിചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കുന്നതല്ല. പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സെപ്തംബര്‍ 21-നകം എടുക്കണം.

0 Comments