
ന്യൂഡൽഹി: ഒക്ടോബർ നാലിന് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷ നടക്കാനിരിക്കെ പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറായ സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ. സിസാറ്റ് ഒഴിവാക്കണമെന്നും അഭിമുഖത്തിന് പകരം മാനശാസ്ത്ര പരീക്ഷ നടത്തണമെന്ന പ്രധാന ശുപാർശകൾ വന്നതിന് പിന്നാലെയാണ് കേന്ദ്ര പേഴ്സണൽ മന്ത്രി ജിതേന്ദ്ര സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് യു.പി.എസ്.സി ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സർവീസുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഈ പരീക്ഷാഘടനയിൽ മാറ്റം വേണമെന്ന് യു.പി.എസ്.സി സർക്കാരന് ശുപാർശ നൽകിയിരുന്നു. എന്നാൽ നിലവിലെ ഘടന തന്നെ തുടരുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. 2011-ലാണ് സിവിൽ സർവീസസ് പരീക്ഷയിൽ സിസാറ്റ് ഉൾപ്പെടുത്തിയത്.
0 Comments