
തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിമുക്ത ഭടന്മാരുടെ മക്കൾക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ അതത് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഡിസംബര്‍ 15 നകം കൈപ്പറ്റണം. അവസാന തീയതി ഡിസംബര്‍ 20 . കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256860
