പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

വിദ്യാഭ്യാസം ക്ലാസ്സ്‌ മുറികളിൽ മാത്രം ഒതുങ്ങരുത്, എല്ലാവർക്കും അടിസ്ഥാന സാക്ഷരത: പ്രധാനമന്ത്രി

Sep 11, 2020 at 1:15 pm

Follow us on

\"\"

ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലൂടെ രാജ്യത്ത് അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി. ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു തുടങ്ങിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 21 ാം നൂറ്റാണ്ടിലെ സ്കൂൾ  വിദ്യഭ്യാസം എന്ന വിഷയത്തില്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോഴും  പ്രായോഗിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. പല തൊഴിൽ പരിശീലനങ്ങളും പലപ്പോഴും അന്യമാണ്. ഈ രീതികൾ മാറേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. 8 വയസ്സുവരെയുള്ള കുട്ടികൾക്കായി ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും (ഇസിസിഇ) സാർവത്രികവൽക്കരിക്കുന്നതുൾപ്പെടെ എൻ‌ഇ‌പി സ്കൂൾ വിദ്യാഭ്യാസത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നു. എൻ‌ഇ‌പി സിലബസ് കുറയ്ക്കുന്നതിലൂടെ  പഠനത്തെ രസകരവും പൂർണ്ണവുമായ അനുഭവമാക്കി മാറ്റുകയും ചെയ്യും.ചോദ്യം ചോദിക്കാൻ വിദ്യാർത്ഥി തുടങ്ങുമ്പോൾ അറിയാനുള്ള അവരുടെ ജിജ്ഞാസ വളരും. അവർ കാര്യങ്ങൾ സ്വന്തമായി പഠിക്കാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച് 15 ലക്ഷത്തിലധികം നിർദേശങ്ങൾ ഇതുവരെ ലഭിച്ചു. അവയിൽ മികച്ച അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

\"\"

Follow us on

Related News