പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

പരീക്ഷ കേന്ദ്രങ്ങൾക്ക് പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ

Sep 11, 2020 at 12:30 pm

Follow us on

\"\"

ന്യൂഡല്‍ഹി: ജെ.ഇ.ഇ അഡ്വാൻസ്, നീറ്റ്, സർവകലാശാല പരീക്ഷകൾ എന്നിവ നടക്കാനിരിക്കെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ പരീക്ഷയെഴുതാമെന്ന നിബന്ധന വ്യാഴാഴ്ച പ്രസിദ്ധീകരിച്ചമാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് ഒഴിവാക്കി. റെഗുലര്‍ കോഴ്‌സുകളുടെ പരീക്ഷകള്‍ക്ക് രോഗലക്ഷണങ്ങളുള്ള  പരീക്ഷാർത്ഥികളെ കണ്ടെത്തിയാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കണം. ഇത്തരം വിദ്യാര്‍ഥികളെ മറ്റുരീതികളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരവസരം നല്‍കാന്‍ സര്‍വകലാശാലകളോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ തയ്യാറാവണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേസമയം രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതാന്‍  അനുവദിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ അന്തിമ തീരുമാനം പരീക്ഷാ നടത്തിപ്പ് ഏജന്‍സി നേരത്തെ സ്വീകരിച്ച നയപ്രകാരമായിരിക്കുമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാ ക്കിയിട്ടുണ്ട്. .

\"\"

Follow us on

Related News