
പോണ്ടിച്ചേരി: പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം നടത്തിവരുന്ന ഡിപ്ലോമ, ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. മൂന്ന് വർഷ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളായ ജേർണലിസം, ഫാഷൻ ടെക്നോളജി, ഒരു വർഷ ഡിപ്ലോമ കോഴ്സുകളായ ടൂറിസം, റേഡിയോഗ്രഫി എന്നിവയിലേക്കാണ് പ്രവേശനം. അപേക്ഷാഫോം https://bit.ly/2DKGm98 എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് സെന്റർ ഹെഡ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്റർ, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് കൈമാറുകയോ ചെയ്യാം. തപാലിൽ അയക്കുന്നവർ അപേക്ഷാ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാൻസ് ഓഫീസർ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (പേയബിൾ അറ്റ് മാഹി) എന്ന വിലാസത്തിൽ അപേക്ഷാഫോം ഫീസായ നൂറുരൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബർ 30. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9207982622, 04902332622.
ReplyForward |

0 Comments