കേരള എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

ന്യൂഡെൽഹി: കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷയുടെ (KEAM 2019) സ്കോർ പ്രസിദ്ധീകരിച്ചു.  എൻജിനീയറിങ് സ്ട്രീമിൽ പരീക്ഷയെഴുതിയ 71742-ൽ 56599 പേർ യോഗ്യത നേടി. ഫാർമസി വിഭാഗത്തിൽ 52145-ൽ 44390 പേരാണ് യോഗ്യത നേടിയത്. വിദ്യാർഥികൾക്ക് www.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് സ്കോർ പരിശോധിക്കാവുന്നതാണ്. യോഗ്യരായ വിദ്യാർഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ്ടു/ തത്തുല്യം) വെരിഫൈ ചെയ്തതിനുശേഷം മാത്രമേ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയുള്ളൂ. ഓൺലൈനായി വെരിഫൈ ചെയ്യാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്.

Share this post

scroll to top