editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അൽകാമില്‍,നാഷണല്‍ ഇൻസ്റ്റിട്യൂട്ടുകളിൽ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് പ്രവേശനംബഹിരാകാശ വിഷയങ്ങളെ ആസ്പദമാക്കി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾവനിതാ സിവിൽ പൊലീസ് ഓഫിസർ കായികക്ഷമതാ പരീക്ഷയും ശാരീരികക്ഷമത പരിശോധനയും 26ന് തുടങ്ങുംസ്കൂളുകളില്‍ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടിബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 30വരെപ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു: ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാംകാനഡയില്‍ നിന്ന് പത്ത് കോടിയുടെ സ്കോളർഷിപ്പ് നേടി തൃശൂരിലെ യുവഗവേഷകഅമൃത വിശ്വവിദ്യാപീഠം സർവകലാശാലയിൽ ഹ്രസ്വകാല ജിയോ ഇൻഫോമാറ്റിക്സ് ഫോർ നാച്ചുറൽ റിസോഴ്സ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് കോഴ്സ്ദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാം

കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡിന്റെ വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം

Published on : September 09 - 2020 | 7:22 pm

കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, എച്ച്ഡിസി ആന്റ് ബിഎം, ജെഡിസി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക്/ഗ്രേഡ് നേടിയവർക്കും, ബിടെക്, എംടെക്, ബി.എസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംഎസ്, എംഡി, എംഡിഎസ് എന്നീ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഉയർന്ന മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സെക്കന്ററി/ഹയർ സെക്കന്ററി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്കും സ്‌പോർട്‌സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുകയോ, ദേശീയതല മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്കും, അന്തർ സർവകലാശാല തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കോളജ് വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസിക്ക് (സ്റ്റേറ്റ് ബോർഡ്) എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് ലഭിച്ചവരുടെയും, പ്ലസ്ടു/വിഎച്ച്എസ്ഇ, സിബിഎസ്ഇ(10 ആന്റ് 12), ഐസിഎസ്ഇ, ഐഎസ്‌സി കോഴ്‌സുകൾക്ക് 90 ശതമാനം മാർക്ക് നേടിയവരുടെയും അപേക്ഷകളാണ് ക്യാഷ് അവാർഡിന് പരിഗണിക്കുക. എച്ച്ഡിഎസ് ആന്റ് ബിഎം, ജെഡിസി എന്നീ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കും മറ്റ് പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുമാണ് ക്യാഷ് അവാർഡുകൾ നൽകുന്നത്.
അപേക്ഷകൾ 30ന് വൈകുന്നേരം അഞ്ച് മണിക്കകം അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്, പിബി നമ്പർ-112, സംസ്ഥാനസഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർബ്രിഡ്ജ് ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ എത്തിക്കണം.
അപേക്ഷാഫോമിനും മറ്റ് വിശദവിവരങ്ങൾക്കും അംഗസംഘങ്ങളുടെ ഭരണനിയന്ത്രണചുമതലയുള്ള ജില്ല/താലൂക്ക് തലത്തിലുള്ള ഓഫീസുകളുമായോ, എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസ് (ഫോൺ: 0471-2460339), കണ്ണൂർ(ഫോൺ: 0497-2708370), തൃശൂർ(ഫോൺ: 0487-2444266), എറണാകുളം(ഫോൺ: 0484-2205693), തിരുവനന്തപുരം(ഫോൺ: 0471-2460440) എന്നീ റീജിയണൽ ഓഫീസുകളുമായോ ബന്ധപ്പെടാം. വിശദവിവരങ്ങൾ www.kscewb.kerala.gov.in ൽ ലഭിക്കും.

0 Comments

Related News