
ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിലേക്കുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. അന്താരാഷ്ട്ര സാക്ഷരതാ ദിനമായ ഇന്ന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലൂടെ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മികച്ച പഠനവും യുവാക്കൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അമിത്ഷാ പറഞ്ഞു. ബേട്ടി ബച്ചാവോ-ബേട്ടി പാഠാവോ, സമാഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ദൗത്യത്തിനായി പരിശ്രമിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ പരിശ്രമിക്കുന്ന അധ്യാപകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
