
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി നൽകി. അപേക്ഷ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനും സെപ്തംബര്‍ 11 വൈകുന്നേരം അഞ്ച് മണി വരെ സൗകര്യമുണ്ടാവും. അപേക്ഷാ ഫീസ് ജനറല്‍ 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വെബ്‌സൈറ്റ്: www.cuonline.ac.in/ug രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വാര്‍ത്തകള്‍ ശ്രദ്ധിക്കണം. വിവരങ്ങള്‍ക്ക് http://cuonline.ac.in/ug/ വെബ് പേജ് സന്ദര്‍ശിക്കുക.
