
ന്യൂഡെൽഹി: ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷന്റെ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ.) സ്കോർ കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് nchmjee.nta.nta.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം അറിയാം. ഷോർട്ലിസ്റ്റ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

0 Comments