പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ഇന്ന് അധ്യാപകദിനം: വിദ്യ പകർന്ന ഗുരുവിന് ആദരം

Sep 5, 2020 at 7:00 am

Follow us on

\"\"

തിരുവനന്തപുരം: വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന്  വിശ്വസിക്കുന്നവരാണ് മലയാളികള്‍. ആ വിദ്യ പകരുന്നവർ ഈശ്വരന് തുല്യം. ഇന്ന് അധ്യാപക ദിനം.  വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ചിന്തകനും, രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനം. 1962 ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ ജന്മ ദിനം അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്. അക്ഷരങ്ങളിലൂടെ അറിവിന്റെ പുതു ലോകത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങൾ മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാളെയുടെ അവിഭാജ്യഘടകമാകാൻ പോകുന്ന ഓരോ മനുഷ്യന്റെയും നിഴൽ പോലെ നേർവഴി കാണിച്ച ഓരോ അധ്യാപകരെയും ഈ അവസരത്തിൽ ഓർക്കേണ്ടതായുണ്ട്. പിന്നീടങ്ങോട്ട് ഓരോ ചവിട്ടുപടികളും കയറാൻ നമ്മെ പ്രേരിപ്പിച്ച, ഇടപഴകുന്ന ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അത്രത്തോളം സ്വീധീനം ചെലുത്താൻ കഴിയുന്ന വിഭാഗമാണ് അധ്യാപകർ. അങ്ങനെ വിദ്യാലയ ജീവിതത്തിൽ കടന്നുവന്നിട്ടുള്ള ഓരോ അധ്യാപകരെയും ഓർക്കാൻ ഒരു ദിനം. 

കുട്ടികൾക്ക്  പാഠഭാഗങ്ങൾ ചൊല്ലിക്കൊടുക്കുക മാത്രമല്ല, മറിച്ച് വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളെ, അവയുടെ പരിമിതികളെ അവയിലെ അവസരങ്ങളെയെല്ലാം സൂക്ഷമായി നിരീക്ഷിക്കാനും അവയെ പ്രയോജനപ്പെടുത്താനും  വേണ്ട രീതിയിൽ കുട്ടിയുടെ മനസ്സിനെ പാകപ്പെടിത്തിയെടുക്കുകയെന്ന ധർമ്മം കൂടിയുണ്ട് അധ്യാപകന്. കേവലം പരീക്ഷയെ നേരിടാൻ മാത്രമുള്ള അറിവല്ല, മറിച്ച്  സഹജീവിബന്ധവും സ്നേഹവും കരുണയും എല്ലാം പഠിക്കുന്നതും അധ്യാപകനിൽ നിന്നു തന്നെ. ഇന്നോളമുണ്ടായിട്ടുള്ള വിദ്യാഭ്യാസ ജീവിതത്തിൽ ഇതാദ്യമായിരിക്കും കുരുന്നുകൾക്ക് ഓൺലൈൻ പഠനത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിടേണ്ടി വരുന്നത്. എന്നാൽ ദുഷ്കരമായി തോന്നിയ ഈ അവസ്ഥയും തരണം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചത് ഓൺലൈൻ പഠനരീതികളും അധ്യാപകർ നൽകിയ മാർഗ്ഗനിർദേശങ്ങളുമാണ്. എല്ലാ നന്മയുടെയും ഉറവിടമായി  അധ്യാപനം ഇന്നും മഹത്വപൂർണ്ണമായ ആദരവ് ഏറ്റുവാങ്ങുന്നു. ഏത് ദുഷ്കരമായ സാഹചര്യത്തിലും വിദ്യ എന്ന മഹാപാഠവത്തെ ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത കുഞ്ഞുങ്ങളും അവർക്ക് അറിവ് പകർന്നു നൽകാൻ അഹോരാത്രം പ്രവർത്തിക്കുന്ന അധ്യാപകർക്ക്  ഈ അധ്യാപക ദിനം ആശംസിക്കട്ടെ.

Follow us on

Related News