
ന്യൂഡൽഹി: കാർഷിക സർവകലാശാലകളിൽ അഗ്രികൾച്ചർ ആന്റ് അലൈഡ് സയൻസസിലെ (വെറ്ററിനറി സയൻസസ് ഒഴികെയുള്ള) ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, ഐ.സി.എ.ആർ (എ.ഐ.ഇ.ഇ.എ) പരീക്ഷകൾ നീട്ടിവെച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രവേശനപരീക്ഷകളാണ് നീട്ടിയത്. നേരത്തെ സെപ്റ്റംബർ 7, 8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന യുജി പരീക്ഷ യഥാക്രമം സെപ്റ്റംബർ 16, 17, 22 തീയതികളിൽ നടത്തും. പിജി, പിഎച്ച്ഡി പരീക്ഷകൾ സെപ്റ്റംബർ 23 ന് നടക്കും. രാജ്യത്ത് 178 പരീക്ഷാകേന്ദ്രങ്ങളാണ് നിലവിലുള്ളത്. പരീക്ഷയ്ക്ക് പത്തുദിവസം മുമ്പ് അഡ്മിറ്റ്കാർഡുകൾ പുറത്തിറക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
