പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കേന്ദ്ര നിയമനങ്ങൾ തടസ്സപ്പെടില്ലെന്ന് സർക്കാർ: എസ്.എസ്.സി, യു.പി.എസ്.സി, റെയിൽവെ നിയമനങ്ങൾ തുടരും

Sep 5, 2020 at 9:39 pm

Follow us on

\"\"

ന്യൂഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്‌പെൻഡിച്ചർ  സർക്കുലർ  പൊതു നിയമനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സർക്കുലർ പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രതിപക്ഷ കക്ഷികളുടെ സംശയങ്ങൾക്ക് മറുപടിയായാണ് കേന്ദ്ര സർക്കാർ നിലപട് വ്യക്തമാക്കിയത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് കുറയ്ക്കാൻ നിർദേശിക്കുന്ന സർക്കുലർ സെപ്റ്റംബർ നാലിനാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. മുൻഗണനാ മേഖലകളിൽ ചെലവഴിക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകൾ ഉറപ്പാക്കുന്നതിനായി മറ്റ് ചില മേഖലകളിൽ ചെലവുകൾ നിയന്ത്രിക്കാൻ ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ്  എക്സ്‌പെൻഡിച്ചർ സർക്കുലറിൽ നിർദേശിച്ചിരുന്നു. മന്ത്രാലങ്ങളിലും, വകുപ്പുകളിലും, അനുബന്ധ ഓഫീസുകളിലും, സ്വയംഭരണസ്ഥാപനങ്ങളിലും അടക്കം എക്സ്‌പെൻഡിച്ചർ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ലാതെ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തിയിട്ടില്ല, സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി), യു.പി.എസ്.സി, റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ്‌ എന്നിവയിലൂടെയുള്ള നിയമനങ്ങൾ തുടരുമെന്നും  ധനമന്ത്രാലയം വ്യക്തമാക്കി.

\"\"

Follow us on

Related News