പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ശ്രീനാരയണ ഗുരുവിന്റെ പേരിൽ ആദ്യ ഓപ്പൺ സർവകലാശാല

Sep 4, 2020 at 8:48 am

Follow us on

\"\"

കൊല്ലം: ശ്രീനാരയണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്തെ ആദ്യ  ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനം. കാലിക്കറ്റ്‌, കണ്ണൂർ, എം.ജി, കേരള  സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ സംവിധാനം സംയോജിപ്പാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നത്.  ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ കൊല്ലം ആസ്ഥാനമായി സര്‍വകലാശാല നിലവില്‍ വരും. ദേശീയതലത്തിൽ  വിദഗ്ധരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലാബുകളും പ്രയോജനപ്പെടുത്തും. പരമ്പരാഗത ക്ലാസുകള്‍ക്ക് പുറമെ, നൈപുണ്യ വികസന കോഴ്‌സുകളുമുണ്ടാകും. ഏതു പ്രായക്കാർക്കും പഠിക്കാനുള്ള അവസരം നൽകും. ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനമനുസരിച്ചു ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.

\"\"

Follow us on

Related News