
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനുള്ള [നെറ്റ്] അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകി എൻ.ടി.എ. ബുധനാഴ്ച്ച രാത്രി 11.30 വരെയാണ് സമയം അനുവദിച്ചത്. എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് [https://ugcnet.nta.nic.in]വഴി തെറ്റുകൾ തിരുത്താം. ഇതിനായി പരീക്ഷാർത്ഥികൾക്ക് പ്രത്യേകം ഫീസ് അടക്കണം. വ്യക്തികത വിവരങ്ങൾ, പരീക്ഷ കേന്ദ്രം, ഫോട്ടോ തുടങ്ങിയവയിൽ മാറ്റം വരുത്താനും അവസരമുണ്ടാകും. സെപ്റ്റംബർ 16 മുതൽ 25 വരെയാണ് ഇത്തവണ നെറ്റ് പരീക്ഷ നടക്കുക.
