ബെംഗളൂരു: ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ഒക്ടോബറിൽ തുടങ്ങുന്ന ഫുൾടൈം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആണ് പിഎച്ച്.ഡി നൽകുന്നത്. ബേസിക്/ക്ലിനിക്കൽ ന്യൂറോ സയൻസിലെ ഇന്റർഡിസിപ്ലിനറി ഗവേഷണം, ഡിസീസ് ന്യൂറോബയോളജി, ഹ്യൂമൺ ജനറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, മാഗ്നറ്റിക് റസണൻസ് ഇമേജിങ്, സ്പെക്ട്രോസ്കോപ്പി തുടങ്ങിയ മേഖലകളിലെ ഗവേഷണം എന്നിവയിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ മാസ്റ്റേഴ്സ് ബിരുദം, മെഡിസിൻ, എൻജിനിയറിങ്/ടെക്നോളജി, വെറ്ററിനറി സയൻസ്, ഫാർമസി, ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിലെ നാലുവർഷ ബിരുദം എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. ദേശീയതല ഫെലോഷിപ്പ് പരീക്ഷയിൽ ജെ.ആർ.എഫിനായുള്ള യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ-യു.ജി.സി. നെറ്റ്, ഡി.ബി.ടി-ജെ.ആർ.എഫ്, ഐ.സി.എം.ആർ- ജെ.ആർ.എഫ്, ജസ്റ്റ്, എൻ.ബി.എച്ച്.എം. സ്ക്രീനിങ് ടെസ്റ്റ്, ഇൻസ്പെയർ ഫെലോസ് (പിഎച്ച്.ഡി.ക്ക്), ഗേറ്റ് തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷ ഓൺലൈനായി www.cbr.iisc.ac.in വഴി സെപ്റ്റംബർ നാലുവരെ നൽകാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...