കാലിക്കറ്റ്‌ സർവകലാശാല പിജി പ്രവേശനം: രജിസ്ട്രേഷൻ ആരംഭിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ബിരുദാനന്തര കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒന്നാം ഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്സ്‌വേർഡും മൊബൈലിൽ ലഭ്യമാകുന്നതിന് അടിസ്ഥാന വിവരങ്ങൾ നൽകണം. രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കണം. അവസാനമാണ് ഫീസ് അടക്കേണ്ടത്. ഫീസ് അടച്ച് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രവേശന സമയത്ത് പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും കോളേജിൽ സമർപ്പിക്കണം. മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ട എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതാത് കോളേജുകളിൽ നേരിട്ട് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cuonline.ac.in

Share this post

scroll to top