പ്രധാന വാർത്തകൾ
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

ജെഇഇ, നീറ്റ് 2020: അനുകൂലിച്ച് ഉന്നത വിദ്യാഭ്യാസ വിദഗ്ധർ

Aug 27, 2020 at 4:13 pm

Follow us on

\"\"

ന്യൂഡൽഹി: ജെഇഇ, നീറ്റ്  പരീക്ഷകൾ നടത്തുന്നതിനെ  അനുകുലിച്ച്  വിവിധ സർവകലാശാലകളിൽ നിന്നുള്ള 150 ൽ അധികം ഉന്നത വിദ്യാഭ്യാസ വിദഗ്‌ധർ രംഗത്ത്. നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷ നടത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം  ആവശ്യപ്പെട്ടത്.  ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾ ഇതിനകം രണ്ടുതവണ മാറ്റിവച്ചിട്ടുണ്ട്. ഇനിയും പരീക്ഷ നടത്താതിരുന്നാൽ  വിദ്യാർത്ഥികൾക്ക് വിലയേറിയ വർഷം പാഴാകാൻ  ഇടയാക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. രാജ്യത്തൊട്ടാകെയുള്ള 12-ാം ക്ലാസ് പരീക്ഷയിൽ വിജയിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത സ്ഥാപനങ്ങളിലും സർവകലാശാലകളിലും പ്രവേശനം നേടാൻ  കാത്തിരിക്കുകയാണ്. 15 ലക്ഷത്തിലധികം പേർ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കും. ഡൽഹി സർവകലാശാല,  ഇഗ്നോ, ലഖ്‌നൗ  സർവകലാശാല, ജെഎൻയു, ബിഎച്ച്യു, ഐഐടി ഡൽഹി മറ്റ്  വിദേശ സർവകലാശാലകളിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസ വിദഗ്‌ധരാണ് ഈ വിഷയത്തിൽ അനുകൂലമായി  പ്രതികരിച്ചിട്ടുള്ളത്.

Follow us on

Related News