കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ

ന്യൂഡൽഹി:  കേന്ദ്ര സർവകലാശാലകളിലെ  ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള   പൊതു പ്രവേശന പരീക്ഷ (CUCET2020) യുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കും.   പരീക്ഷയിൽ വിജയിക്കുന്നവർക്ക് രാജ്യത്തെ 14 കേന്ദ്ര സർവകലാശാലകളിലും നാല് സംസ്ഥാന സർവകലാശാലകളിലും പ്രവേശനത്തിന് അപേക്ഷിക്കാം.  നേരത്തെ മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം  മൂലം മാറ്റിവെക്കുകയായിരുന്നു. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും  പരീക്ഷ നടക്കുക. പരീക്ഷ ഹാളിൽ  മാസ്ക്,  സാനിറ്റൈസറുകൾ എന്നിവ നിർബന്ധമാക്കും. ഡൽഹി സർവകലാശാല, ഇഗ്നോ,  യു.ജി.സി നെറ്റ് പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചിരുന്നു. ഫല പ്രഖ്യാപന തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

Share this post

scroll to top