സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപകരുടെ ഒഴിവുകള്‍

ആലപ്പുഴ:  ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക് എക്‌സ്പീരിയന്‍സ്-ഒന്ന്, ആര്‍ട് എഡ്യൂക്കേഷന്‍- രണ്ട്). മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡേറ്റ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം dpossaaalp1@gmail.com  എന്ന വിലാസത്തില്‍ ഇ-യെില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ എസ്.എസ്.കെയുടെ ബ്ലോഗ് സന്ദര്‍ശിക്കുക. ssaalappuzha.blogspot.com) ഫോണ്‍: 0477 2239655.

Share this post

scroll to top