
ബെംഗളൂരു: പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാൻ വിവിധ പ്രവർത്തങ്ങൾക്ക് തുടക്കംകുറിച്ച് കർണ്ണാടക. രാജ്യത്ത് പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടപ്പോൾ തന്നെ ഇതിനായി പ്രത്യേക കർമ്മസമിതിയെ സംസ്ഥാനം നിയോഗിച്ചിട്ടുണ്ടെന്നും കർണ്ണാടക ഉപമുഖ്യമന്ത്രി സി.എൻ.അശ്വനാഥ് നാരായൺ. വിവിധ ഘട്ടങ്ങളായി പുതിയ നയം നടപ്പാക്കാനുള്ള നിർദേശങ്ങൾ കമ്മിറ്റിക്ക് സംസ്ഥാനം കൈമാറിയിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നത് ലക്ഷ്യമിടുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും അതിനാൽ ഇതിനുമുന്നോടിയായുള്ള ഭരണപരിഷ്കാരങ്ങൾക്കും നിയമഭേതഗതികൾക്കും സംസ്ഥാനം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജൂലായ് 29-നാണ് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ.കസ്തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ച വിദ്യാഭ്യാസനയം കേന്ദ്ര കാബിനെറ്റ് അംഗീകരിച്ചത്.