കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഗവേഷക വിദ്യാർത്ഥികൾക്ക് 2021 ലെ ഫെലോഷിപ്പ് പദ്ധതിയുമായി ഫേസ്ബുക്ക്

ന്യൂഡൽഹി: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഗവേഷക വിദ്യാർത്ഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്ന 2021 ലെ ഫേസ്ബുക് ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഫേസ്ബുക് ഗവേഷകരുമൊത്ത് പ്രവർത്തിക്കാനുള്ള അവസരമാണ് ഫെലോഷിപ്പിന്റെ പ്രത്യേകത.  2021-ല്‍ ഫെലോഷിപ്പ് തുടങ്ങുമ്പോഴേക്കും (സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍) അപേക്ഷാര്‍ത്ഥി മുഴുവന്‍സമയ പിഎച്ച്.ഡി. വിദ്യാര്‍ത്ഥിയായിരിക്കണം.
അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, എ.ആർ./വി.ആർ. ഫോട്ടോണിക്സ് ആൻഡ് ഓപ്റ്റിക്സ്, എ.ആർ./വി.ആർ. പ്രൈവസി ആൻഡ് എത്തിക്സ്, ബ്ലോക്ക് ചെയിൻ ആൻഡ് ക്രിപ്റ്റോ കറൻസി, കംപ്യൂട്ടേഷണൽ സോഷ്യൽ സയൻസ്, കംപ്യൂട്ടർ ഗ്രാഫിക്സ്, കംപ്യൂട്ടർ വിഷൻ, കംപ്യൂട്ടർ സ്റ്റോറേജ് ആൻഡ് എഫിഷ്യൻസി, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ്, ഇക്കണോമിക്സ് ആൻഡ് കംപ്യൂട്ടേഷൻ, ഇൻസ്റ്റാഗ്രാം/ഫെയ്സ്ബുക്ക് ആപ്പ് വെൽ-ബീയിങ് ആൻഡ് സേഫ്റ്റി, മെഷീൻ ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, നെറ്റ് വർക്കിങ് ആൻഡ് കണക്ടിവിറ്റി, പ്രൈവസി ആൻഡ് ഡേറ്റാ യൂസ്, പ്രോഗ്രാമിങ് ലാംഗ്വേജസ്, സെക്യൂരിറ്റി/പ്രൈവസി, സോഷ്യൽ ആൻഡ് ഇക്കണോമിക് പോളിസി, സ്പോക്കൺ ലാംഗ്വേജ് പ്രോസസിങ് ആൻഡ് ഓഡിയോ ക്ലാസിഫിക്കേഷൻ, സ്ട്രക്ചേർസ് ഡേറ്റാ സ്റ്റോഴ്സ്, സിസ്റ്റംസ് ഫോർ മെഷീൻ ലേണിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്നവരെ പരിഗണിക്കും.

കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവായി 42000 ഡോളർ സ്റൈപ്പന്റ് ആയി ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. അപേക്ഷകൾ ഒക്ടോബർ ഒന്നുവരെ ഓൺലൈനായി സമർപ്പിക്കാം. 500 വക്കിൽ ഗവേഷണ നിർദേശം, ഒരു അക്കാഡമിക് ഉപദേശകനിൽ നിന്നുൾപ്പെടെ രണ്ട്പേരിൽ നിന്നുള്ള റെക്കമെൻഡേഷൻ കത്തുകൾ എന്നിവ അപേക്ഷക്കൊപ്പം നൽകണം. വിവരങ്ങൾക്ക് : https://research.fb.com/fellowship

Share this post

scroll to top