പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

കോവിഡ് അനുഭവങ്ങളും ഇടപെടലുകളും: ചിത്രരചന \’നേർക്കാഴ്ച്ച\’യിലേക്ക് സൃഷ്ടികൾ അയക്കാം

Aug 24, 2020 at 9:46 pm

Follow us on

\"\"

തിരുവനന്തപുരം: കോവിഡ് കാലത്തെ പഠന അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന \’നേർക്കാഴ്ച്ച\’ ചിത്രരചന പദ്ധതിയ്ക്ക്  തുടക്കമാകുന്നു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനത്തിന്റെ അനുഭവങ്ങളും വരുംകാലത്തിന്റെ ആശങ്കയുമെല്ലാം ഉൾകൊള്ളിച്ചുള്ള ചിത്രരചന (പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിങ് ) യാണ് നേർക്കാഴ്ച്ചയിലൂടെ അവതരിപ്പിക്കുക. വിദ്യാർത്ഥികൾക്കും  കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും ചിത്രങ്ങൾ വരയ്ക്കാം. വരയ്ക്കുന്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തോ, സ്കാൻ ചെയ്തോ ക്ലാസ്സ്‌ അധ്യാപകന് നൽകണം. ക്ലാസ്സ്‌ അധ്യാപകർക്ക് ലഭിച്ച സൃഷ്ടികൾ സ്കൂൾ ഗ്രൂപ്പിൽ പങ്കിടണം. അവയിൽ മികച്ചവ SITC/HITC ക്ക് കൈമാറണം. തുടർന്ന്  SITC/HITC അവ സ്കൂൾ വിക്കിയിലേക്ക് പോസ്റ്റ്‌ ചെയ്യണം. ഇതിനായി സ്കൂൾതലത്തിൽ വിലയിരുത്തൽ കമ്മിറ്റി രൂപീകരിക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. മികച്ച ചിത്രങ്ങൾക്ക് സ്കൂൾതല, പഞ്ചായത്ത്‌തല, ബി.ആർ.സിതല, ജില്ലാതല, സംസ്ഥാനതലങ്ങളിൽ സമ്മാനങ്ങൾ നൽകും. ലഭിച്ച ചിത്രരചനകൾ ചേർത്ത് പോസ്റ്റർ തയ്യാറാക്കി സ്കൂൾ, പഞ്ചായത്ത്‌, ബി.ആർ.സി തലങ്ങളിലെല്ലാം  ഇവയുടെ  പ്രദർശനം  ഒരുക്കുമെന്നും  പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Follow us on

Related News