പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഫസ്റ്റ്ബെൽ ആദ്യമാസ യൂട്യൂബ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്: കായിക വിനോദ പരിപാടികൾക്കും തുടക്കമാകും

Aug 23, 2020 at 5:28 pm

Follow us on

\"\"

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റ്‌ വിക്റ്റേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ പ്രോഗ്രാമിന് ആദ്യമാസം ലഭിച്ച പരസ്യവരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും. ഫസ്റ്റ്ബെല്ലിന്റെ സംപ്രേക്ഷണം 1500 എപ്പിസോഡുകൾ പിന്നിടുമ്പോൾ കായിക വിനോദ ക്ലാസ്സുകൾക്കും ഈ ആഴ്ച തുടക്കമാകും.   നിലവിൽ പ്രതിമാസം 141 രാജ്യങ്ങളിൽ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ് മൊബൈൽ പ്ലാറ്റുഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലേക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചക്കാരുമുണ്ട്. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകളും ഫസ്റ്റ്ബെൽ ഇതിനോടകം  ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം മാനസികാരോഗ്യ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ ഓണപരിപാടിയുടെ പ്രത്യേക സംപ്രേക്ഷണവും ഉണ്ടാകും.

Follow us on

Related News