editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു: ഇനി 5ദിവസം കലയുടെ രാപ്പകലുകൾബി.ടെക്, ഇന്റര്‍ഡിസിപ്ലിനറി എം.ടെക് സ്‌പോട്ട് അഡ്മിഷന്‍: നവംബര്‍ 30ന്കനിവ് 108 ആംബുലന്‍സില്‍ നഴ്‌സ്: നൂറിലധികം അവസരങ്ങള്‍നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാംകേന്ദ്ര സായുധ പോലീസ് സേനകളില്‍ ഇരുപതിനായിരത്തിലധികം ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാംനാളികേര വികസന ബോര്‍ഡില്‍ അവസരം: ഡിസംബര്‍ 25 വരെ അപേക്ഷിക്കാംകേരളത്തില്‍ അടുത്ത വര്‍ഷം മുതല്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമാകുംഅടുത്ത വർഷത്തെ സൈനിക് സ്കൂൾ പ്രവേശനം: അപേക്ഷ 30വരെഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

ഫസ്റ്റ്ബെൽ ആദ്യമാസ യൂട്യൂബ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്: കായിക വിനോദ പരിപാടികൾക്കും തുടക്കമാകും

Published on : August 23 - 2020 | 5:28 pm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റ്‌ വിക്റ്റേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ പ്രോഗ്രാമിന് ആദ്യമാസം ലഭിച്ച പരസ്യവരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും. ഫസ്റ്റ്ബെല്ലിന്റെ സംപ്രേക്ഷണം 1500 എപ്പിസോഡുകൾ പിന്നിടുമ്പോൾ കായിക വിനോദ ക്ലാസ്സുകൾക്കും ഈ ആഴ്ച തുടക്കമാകും.   നിലവിൽ പ്രതിമാസം 141 രാജ്യങ്ങളിൽ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്‌സിന്റെ വെബ് മൊബൈൽ പ്ലാറ്റുഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലേക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചക്കാരുമുണ്ട്. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകളും ഫസ്റ്റ്ബെൽ ഇതിനോടകം  ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം മാനസികാരോഗ്യ ക്ലാസുകൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ ഓണപരിപാടിയുടെ പ്രത്യേക സംപ്രേക്ഷണവും ഉണ്ടാകും.

0 Comments

Related News