
കൊച്ചി: കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് സൗജന്യ പഠനത്തിന് സീറ്റ് നൽകി എസ്.സി.എം.എസ് ഗ്രൂപ്പ്. ഗവണ്മെന്റ് നഴ്സുമാരുടെയും സിവിൽ പൊലീസ് ഓഫിസർമാരുടെയും മക്കൾക്കാണ് ആറ് സ്ഥാപനങ്ങളിലായി 29 കോഴ്സുകളിൽ 2 സീറ്റ് വീതം നൽകുക. ആകെ 58 സൗജന്യ സീറ്റുകളിൽ മെറിറ്റുള്ളവർക്ക് സ്കോളർഷിപ്പും ലഭ്യമാക്കും. എംബിഎ, പിജിഡിഎം, ബിടെക്, എംടെക്, പോളിടെക്നിക് ഡിപ്ലോമ, ബിആർക്, ബികോം, ബിഎ, ബിബിഎ, ബിസിഎ, എംസിഎ, ഐഎംസിഎ, ബിഎസ്‍സി, എംഎസ്‍സി കോഴ്സുകളിലാണ് സൗജന്യ സീറ്റ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 7. വിവരങ്ങൾക്ക് 98461 40099 / wesalute@scmsgroup.org / www.scmsgroup.org.