പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന 27 ശതമാനം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമില്ല: എൻ.സി.ആർ.ടി

Aug 20, 2020 at 12:22 pm

Follow us on

\"\"

ന്യൂഡൽഹി: സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന 27 ശതമാനം വിദ്യാർത്ഥികൾക്കും സ്മാർട്ഫോണുകളും ലാപ്ടോപ്പുകളും തുടങ്ങി ഓൺലൈൻ പഠനോപകരണങ്ങൾ  ഇല്ലാത്തത്  പഠനത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തൽ. രാജ്യത്തെ സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന  18188 വിദ്യാർത്ഥികളിൽ എൻ.സി.ആർ.ടി നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് അധികൃതർ പറയുന്നു. 33 ശതമാനം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയവും വെളിപ്പെടുത്തിയിരുന്നു.  ഓൺലൈൻ പഠനത്തിനായി ടെലിവിഷനും റേഡിയോയും ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്. വീടുകളിൽ വൈദ്യുതി ഇല്ലാത്ത സാഹചര്യവും വിദ്യാർത്ഥിക്കിടയിലുണ്ട്. കോവിഡ് പ്രതിസന്ധിയെതുടർന്നാണ് രാജ്യത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. എന്നാൽ ഇതിനുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടോ എന്നുള്ളതും കണക്കാക്കേണ്ടതുണ്ട്.

\"\"
ReplyForward

Follow us on

Related News