
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർസെക്കൻഡറി, ആർട്ട് ഹയർസെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22 ന് തുടങ്ങും. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേര്‍ഡ്) സേ പരീക്ഷകളും ഇതേ ദിവസം തുടങ്ങും. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കണം. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് www.dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ അറിയാം. പത്താം ക്ലാസ്സ് വിഭാഗത്തിന്റെ വിവരങ്ങൾ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. മെയ് 26 ന് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ഈ അവസരത്തിൽ പരീക്ഷ എഴുതാം. ഇവരെ റഗുലർ ക്യാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കും.