ഇലക്ട്രീഷ്യൻ താത്കാലിക നിയമനം

തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ രണ്ട് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ, ഈഴവ എന്നീ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ഐ.റ്റി.ഐ നൽകുന്ന ഇലക്ട്രീഷ്യൻ യോഗ്യതയും വിജയകരമായി പൂർത്തിയാക്കിയ അപ്രന്റിസ് സർട്ടിഫിക്കറ്റും, ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. വയസ്സ് 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 14നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹാജരാകണം

Share this post

scroll to top