പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ഫസ്റ്റ്ബെല്ലിൽ ക്ലാസ് എടുക്കാൻ നടൻ മോഹൻലാൽ: ആദ്യക്ലാസ്‌ 17 ന്

Aug 16, 2020 at 4:06 pm

Follow us on

\"\"

തിരുവനന്തപുരം: പത്താം തരം ഇംഗ്ലീഷ് പാഠഭാഗമെടുക്കാൻ ഇനി നടൻ  മോഹൻലാൽ എത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്.  മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ \’പ്രൊജക്റ്റ്‌ ടൈഗർ \’എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് നടൻ അനുഭവങ്ങൾ പങ്കുവെക്കുക. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ \’ഗൂപി ഗൈനേ ബാഗാ ബൈനേ\’ എന്ന ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ്  പ്രൊജക്ട് ടൈഗർ എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. മൂന്ന് എപ്പിസോഡുകളായാണ്‌ പരിപാടി സംപ്രേഷണം ചെയ്യുന്നത്. നാളെ ഉച്ചക്ക് 12 നാണ് ആദ്യ എപ്പിസോഡിന്റെ സംപ്രേക്ഷണം.

\"\"

Follow us on

Related News