പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Aug 14, 2020 at 9:17 pm

Follow us on

\"\"

തിരുവനന്തപുരം: കെക്‌സ്‌കോൺ മുഖേന പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിമുക്തഭടൻമാരുടെ മക്കളിൽ 2018-19, 2019-20 വർഷങ്ങളിൽ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപ സ്‌കോളർഷിപ്പ് നൽകും. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ/ ഹെഡ് ഓഫ് ദി സ്‌കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റികാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നൽകണം.
അപേക്ഷകൾ സെപ്റ്റംബർ 30നകം ലഭിക്കണം.  അപേക്ഷ അയക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് എക്‌സ്-സർവീസ്‌മെൻ കോർപ്പറേഷൻ. റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം-695014. ഫാക്‌സ് നം. 0471-2320003, ഇ-മെയിൽ :  kex_con@yahoo.co.in,  ഫോൺ: 04712320772/2320771.

\"\"

Follow us on

Related News