അവസാന വർഷ പരീക്ഷക്ക് കോളജുകൾ തുറക്കാം: നിലപാട് അറിയിച്ച് കേന്ദ്രം

ന്യൂഡൽഹി:  അവസാന വർഷ പരീക്ഷകൾ നടത്താൻ യുജിസിക്ക് അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷകൾ നടത്തുന്നതിന് കോളജുകൾ തുറക്കാമെന്നും കേന്ദ്രം നിലപാട് അറിയിച്ചു. അവസാന വർഷ ഡിഗ്രി പരീക്ഷ നടത്തുന്നതുമായി  ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി യുജിസിയുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 
പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ പരീക്ഷകൾ നടത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. ഡിഗ്രി അവസാന വർഷ പരീക്ഷ നിർബന്ധമാക്കിയ യുജിസി സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്നതും കേന്ദ്രം ആലോചിക്കുന്നുണ്ട്.

Share this post

scroll to top