ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

വയനാട്: ആരോഗ്യ വകുപ്പിന് കീഴില്‍ കാസര്‍കോഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്‌ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dhs.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും.  അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്. വയനാട് ജില്ലക്കാര്‍ അപേക്ഷയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഫീസടച്ച രസീതും കാസര്‍കോഡ് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ക്ക് സമര്‍പ്പിക്കണം.  അവസാന തീയതി സെപ്തംബര്‍ 5. ഫോണ്‍ 04994 227613

Share this post

scroll to top