ഡെമോ ഓൺലൈൻ പരീക്ഷക്ക് തയ്യാറെടുത്ത് കർണാടക സർവകലാശാല

ബെംഗളൂരു: അവസാന വർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി  നടത്തുന്നതിലെ സാധ്യതകൾ  പരിശോധിക്കാൻ  ഡെമോ ഓൺലൈൻ പരീക്ഷക്ക് തയ്യാറെടുത്ത് കർണാടക സർവകലാശാല. പുതിയ ഓൺലൈൻ പരീക്ഷ സമ്പ്രദായം വിദ്യാർത്ഥികൾ സ്വീകരിച്ചെന്നിരിക്കെ നടത്തിപ്പിലെ സാങ്കേതിക തകരാറുകൾ കണ്ടെത്തുകയാണ് ഡെമോ ഓൺലൈൻ പരീക്ഷകൾ വഴി ലക്ഷ്യമിടുന്നത്. വാട്സ്ആപ്പ്, ഗൂഗിൾ ക്ലാസ്സ്‌റൂം,  ഇമെയിൽ, സ്കാനിംഗ് ആപ്പ് എന്നിവ ഓൺലൈൻ പരീക്ഷ ഉപാധികളായി പരിഗണിക്കും. പരീക്ഷ നടത്തിപ്പിന്റെ പൂർണ്ണമായുള്ള ചുമതല  അതാത് ഡിപ്പാർട്മെന്റിന്റെ എച്ച്.ഒ.ഡിക്കായിരിക്കും.  ഓഫ്‌ലൈൻ എക്സാമിന് അനുവദിച്ച സമയക്രമമായിരിക്കും ഓൺലൈൻ എക്സാമിനും നൽകുക.  ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് 30 മിനിറ്റ് അധികസമയം അനുവദിക്കും. ഡെമോ ഓൺലൈൻ പരീക്ഷകളിലെ പരിമിതികൾ മറികടക്കാനായാൽ വിദ്യാർത്ഥികളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി തന്നെ നടത്താനാകും.

Share this post

scroll to top