പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഐ.ഐ.എം ക്യാറ്റ്: ബുധനാഴ്ച മുതൽ അപേക്ഷിക്കാം

Aug 4, 2020 at 2:15 pm

Follow us on

\"\"

തിരുവനന്തപുരം:  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജുമെന്റുകളിലേക്കുള്ള (ഐഐഎം) പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2020) നവംബർ 29ന്  നടക്കും. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 16 വരെ ഓൺലൈനായി  അപേക്ഷിക്കാം. പോസ്റ്റ്‌ ഗ്രാജ്വെറ്റ് പ്രോഗ്രാം(പി.ജി.പി) ഇൻ മാനേജ്മെന്റ് (ചിലയിടങ്ങളിൽ എം.ബി.എ) ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്(ഡോക്ടറേറ്റ് പ്രോഗ്രാം) തുടങ്ങി 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കാണ് ക്യാറ്റ് വഴി പ്രവേശനം. 50 മാർക്ക്/തത്തുല്യ ഗ്രേഡ് ഉള്ള ഏതെങ്കിലും വിഷയത്തിലെ  ബിരുദമാണ്  പ്രവേശനത്തിനുള്ള യോഗ്യത. രാജ്യത്ത്‌ 156 നഗരത്തിലാണ്‌ പരീക്ഷാ സെന്ററുകൾ അനുവദിച്ചിട്ടുള്ളത്‌.  കേരളത്തിൽ കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. നവംബർ 29 ന്  രണ്ടു സെഷനുകൾ നടത്തും. പരീക്ഷ  ദൈര്‍ഘ്യം മൂന്ന്  മണിക്കൂറാണ്.വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ, ഡേറ്റ ഇന്റെർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉണ്ടാകും. ഓരോ ഐ.ഐ.എമ്മിലും ഉള്ള സ്പെഷ്യലൈസേഷനും മറ്റ് വിവരങ്ങൾക്കും  https://iimcat.ac.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News