
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റുകളിലേക്കുള്ള (ഐഐഎം) പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2020) നവംബർ 29ന് നടക്കും. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വെറ്റ് പ്രോഗ്രാം(പി.ജി.പി) ഇൻ മാനേജ്മെന്റ് (ചിലയിടങ്ങളിൽ എം.ബി.എ) ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്(ഡോക്ടറേറ്റ് പ്രോഗ്രാം) തുടങ്ങി 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കാണ് ക്യാറ്റ് വഴി പ്രവേശനം. 50 മാർക്ക്/തത്തുല്യ ഗ്രേഡ് ഉള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് പ്രവേശനത്തിനുള്ള യോഗ്യത. രാജ്യത്ത് 156 നഗരത്തിലാണ് പരീക്ഷാ സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. നവംബർ 29 ന് രണ്ടു സെഷനുകൾ നടത്തും. പരീക്ഷ ദൈര്‍ഘ്യം മൂന്ന് മണിക്കൂറാണ്.വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ, ഡേറ്റ ഇന്റെർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉണ്ടാകും. ഓരോ ഐ.ഐ.എമ്മിലും ഉള്ള സ്പെഷ്യലൈസേഷനും മറ്റ് വിവരങ്ങൾക്കും https://iimcat.ac.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments