പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

അപ്പർ പ്രൈമറി വിഭാഗത്തിനായി എൻ.സി.ഇ.ആർ.ടിയുടെ ബദൽ അധ്യയന കലണ്ടർ

Aug 3, 2020 at 10:13 pm

Follow us on

\"\"

ന്യൂഡൽഹി: അപ്പർ പ്രൈമറി വിഭാഗത്തിനായി എൻ.സി.ഇ.ആർ.ടി ബദൽ അധ്യയന കലണ്ടർ പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ നാലാഴ്ചത്തെ കലണ്ടറിന്റെ തുടർച്ചയായുള്ളതാണ് എട്ടാഴ്ചത്തെ പാഠ്യപ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കലണ്ടർ. കോവിഡ് കാലത്തെ പാഠ്യരീതികളിൽ അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ളതാണ് പുതിയ കലണ്ടർ. വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യയും സമൂഹ മാധ്യമങ്ങളും എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്നുണ്ട്.
ആറു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി എൻസിഇആർടി തയ്യാറാക്കിയ കലണ്ടർ കേന്ദ്ര മാനവവിഭവശേഷി വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാലാണ് പ്രകാശനം ചെയ്തത്.

പുതിയ അക്കാദമിക് കലണ്ടറുകൾ https://ncert.nic.in/alternative-academic-calendar.phpഎന്ന ലിങ്കിൽ ലഭ്യമാണ്.

\"\"

Follow us on

Related News