പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായം

Jul 31, 2020 at 12:43 pm

Follow us on

\"\"

പാലക്കാട്‌: അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ആദ്യതവണ പരീക്ഷയെഴുതി ഉന്നത വിജയം നേടിയ ധനസഹായത്തിന് അര്‍ഹതയുള്ള  വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരമാവധി 4 സി ഗ്രേഡും  അതിനു മുകളിലും, പ്ലസ്ടുവിന് പരമാവധി രണ്ട് സി ഗ്രേഡും അതിനു മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍, മാര്‍ക്ക്  ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം അട്ടപ്പാടി ഐടിഡിപി ഓഫീസിലോ അഗളി,  പുതൂര്‍,  ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഓഗസ്റ്റ് 20 നകം സമര്‍പ്പിക്കണം.  ഫോണ്‍ 04924 254382.  

\"\"

Follow us on

Related News