സിഡിഎഫ്ഡി-റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം: അവസാന തിയതി ഓഗസ്റ്റ്‌ 9

ഹൈദരാബാദ് : കേന്ദ്ര ശാസ്ത്ര സാങ്കേതിക മാന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് (സി.ഡി.എഫ്.ഡി) ആധുനിക ബയോളജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ താൽപര്യമുള്ളവരിൽ നിന്ന് റിസർച്ച് സ്കോളർഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ്, സയൻസ് ആൻഡ് ടെക്നോളജി, അഗ്രികൾച്ചർ എന്നിവയുടെ ഏതെങ്കിലും ശാഖയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാന സെമസ്റ്റർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
CISR, UGC, DBT, ICMR,INSPIRE, BINC, JEST, UGC-RGNF അഥവാ സമാന ഫെലോഷിപ് യോഗ്യതയും ഉണ്ടായിരിക്കണം. വീഡിയോ കോൺഫറൻസ് വഴിയുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓൺലൈനായി അപേക്ഷിച്ച് റിസർച്ച് സ്കൂൾ പ്രോഗ്രാം – 2020 ൽ പേര് രജിസ്റ്റർ ചെയ്യാം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, റിസർവേഷൻ വിഭാഗം (ബാധകമെങ്കിൽ), ഫെലോഷിപ്പ് പരീക്ഷ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സോഫ്റ്റ് കോപ്പികൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 9 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.cdfd.org.in

Share this post

scroll to top