ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത കോഴ്സുകൾ

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള തൈക്കാട്ടെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. എസ്.സി, എസ്.റ്റി, ഒ.ഇ.സി വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യം. അവസാന തീയതി ഓഗസ്റ്റ് 06. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും www.fcikerala.org, 04712728340, 8075319643, 9446969325.

Share this post

scroll to top