തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ശരണബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സരം നടത്തുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. \”തടയാം മനുഷ്യക്കടത്ത്: സുരക്ഷിത ബാല്യത്തിനും എന്റെ നാടിനും\” എന്ന വിഷയത്തിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്. ചിത്രങ്ങൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ജൂലൈ 28ന് വൈകിട്ട് 5ന് മുൻപായി icpskerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ഒന്നാം സ്ഥാനം നേടുന്ന ചിത്രത്തിന് 2500 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് യഥാക്രമം 2500, 1000 രൂപയും സമ്മാനിക്കും. മത്സരത്തിൽ മുഴുവൻ ഹൈസ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ട്. കൂടുതൽ വിവരങ്ങൾ 9400547228എന്ന നമ്പറിൽ ലഭിക്കും
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...