ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനം

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലേക്കുള്ള ബി. എസ്.സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. വെബ്സൈറ്റ് വഴി ടൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖയിലൂടെ ഫീസ് അടക്കാം. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടിക വർഗ്ഗവിഭാത്തിന് 300 രൂപയുമാണ് അപേക്ഷ ഫീസ്. ഓഗസ്റ്റ് 26ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.

Share this post

scroll to top