കോവിഡ് വ്യാപനം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് വൈകാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കുക കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ്. അടുത്ത മാസം സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമാകും തീരുമാനം. വിവിധ ജില്ലകളിലും വിവിധ പഞ്ചായത്തുകളിലും രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ നിലവിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്കക്കിടയാക്കും.

സ്കൂൾ പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസം തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. സെപ്റ്റംബറിലും തുറക്കാനായില്ലെങ്കിൽ മാത്രമേ സിലബസ് ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സി.ബി.എസ്.ഇ സിലബസ് വെട്ടിച്ചുരുക്കിയിരുന്നു. സ്‌കൂളുകൾ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവർത്തിക്കുകയാണ്. സ്കൂളുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ മുഴുവൻ സ്‌കൂളുകളിലും അണുനശീകരണം നടത്തേണ്ടതും അനിവാര്യമാണ്. ജൂലൈ മാസം വരെ എല്ലാ സ്കൂളുകളും അടച്ചിടാൻ കേന്ദസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്.

Share this post

scroll to top